കൊച്ചി: ടാറ്റൂ ആര്‍ടിസ്റ്റിനെതിരായ പീഢനാരോപണവുമായി ബന്ധപ്പെട്ട് മീടൂ ആരോപണം നടത്തിയ യുവതിക്ക് പരാതിയില്ലെന്ന് പൊലീസ് . സോഷ്യല്‍ മീഡിയയില്‍ കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതികളില്‍ ഒരാളാണ് സംഭവത്തില്‍ തനിക്ക് പരാതിയില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ പരാതിയിലെന്നും നിയമനടപടികളില്‍ താത്പര്യമില്ലെന്നുമാണ് യുവതിയുടെ നിലപാട്. മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് യുവതി തന്റെ നിലപാട് അറിയിച്ചത്.
അതിക്രമം തുറന്നു പറഞ്ഞതിനു പിന്നാലെ നിരവധി പേര്‍ തന്നെ വിവരങ്ങളറിയാന്‍ വിളിക്കുന്നുണ്ടെന്നും എന്നാല്‍ ഈ വിഷയത്തില്‍ തനിക്ക് യാതൊരു പരാതിയുമില്ലെന്നും യുവതി പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ജില്ലയിലെ ടാറ്റൂ സ്റ്റുഡിയോകളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി. സ്റ്റുഡിയോയുടെ ഉടമസ്ഥരുടേത് അടക്കമുള്ളവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടില്ലെങ്കിലും ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. ടാറ്റൂ സ്റ്റുഡിയോകളുടെ ലൈസന്‍സ് സംബന്ധിച്ചും പലയിടത്തും പരാതികളുണ്ട്. പലതും ശാസ്ത്രീയ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്.
സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു കഴിഞ്ഞ ദിവസം യുവതിയുടെ വെളിപ്പെടുത്തല്‍. സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ചെന്ന് വെളിപ്പെടുത്തിയ യുവതി രണ്ട് വര്‍ഷം മുമ്പ് ഇവിടെ ടാറ്റൂ ചെയ്ത പെണ്‍കുട്ടിക്ക് നേരിട്ട ദുരനുഭവവും കുറിപ്പായി പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി യുവതികള്‍ സമാന പരാതിയുമായി രംഗത്ത് എത്തിയിത്.
Discussion about this post