കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ടു നടപ്പാതകൾ കൈയേറി കൊടിതോരണങ്ങൾ സ്ഥാപിച്ചു എന്ന പരാതിയിൽ സർക്കാറിനും സി പി ഐ എമ്മിനുമെതിരെ രൂക്ഷവിമർശനം നടത്തി ഹൈക്കോടതി .
കേരളത്തിൽ അങ്ങോളമിങ്ങോളം ഭരണകക്ഷിയുടെ കൊടിതോരണങ്ങള്‍ കാണുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വഴികളില്‍ ബോര്‍ഡുകള്‍ വയ്ക്കരുതെന്ന കോടതിയുടെ ഉത്തരവ് പരസ്യമായി ലംഘിച്ചെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സർക്കാർ നിലപാടെന്താണെന്നും കോടതി ചോദിച്ചു.
Discussion about this post