കൊച്ചി :നിയമസഭയില്‍ സില്‍വര്‍ലൈന്‍ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടക്കവെ സര്‍ക്കാരിനെ കടന്നാക്രമിച്ച് രമേശ് ചെന്നിത്തല. സമരങ്ങളോട് എന്നു മുതലാണ് നിങ്ങള്‍ക്ക് പുച്ഛം തുടങ്ങിയതെന്ന് എം.എന്‍ ഷംസീറിനോട് ചെന്നിത്തല ചോദിച്ചു. ജനങ്ങള്‍ക്ക് നഷ്ടമാകുന്നത് അവരുടെ ജീവിതമാണ്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ജനങ്ങള്‍ നടത്തുന്ന സമരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് ചെന്നിത്തല പറഞ്ഞു.
നിലവിലെ റെയില്‍വേ ലൈനിന്‍റെ വളവുകളും, തിരിവുകളും, സിഗ്നലിങും പരിഹരിച്ചാല്‍ 5 മണിക്കൂറില്‍ തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്താം. ആയിരക്കണക്കിന് ജനങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതി എന്തിനാണെന്ന് ചെന്നിത്തല ചോദിച്ചു. ഇടത് അനുകൂലികളായ പരിസ്ഥിതി വാദികളും, ഇടതുപക്ഷ സഹയാത്രികരും, ശാസ്ത്ര സാഹിത്യ പരിഷത്തും ഉള്‍പ്പടെ പദ്ധതിയെ എതിര്‍ക്കുകയാണ്. കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുന്നു. ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ പ്രതിപക്ഷത്തിന്‍റ അനുമതി വേണ്ടെന്ന് എ. എന്‍ ഷംസീന്‍ പ്രതികരിച്ചു. പ്രതിപക്ഷ മനോഭാവം മാറ്റണമെന്നും ഇല്ലെങ്കില്‍ രക്ഷപ്പെടില്ല എന്നും അദ്ദേഹം പറഞ്ഞു. ആരെതിര്‍ത്താലും പദ്ധതി നടപ്പിലാക്കും. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യമാണിത് എന്നും ഷംസീന്‍ ചൂണ്ടിക്കാട്ടി. ഭാവി തലമുറയ്ക്ക് വേണ്ടിയാണ് സില്‍വര്‍ ലൈന്‍ നടപ്പിലാക്കുന്നത്. ജനങ്ങള്‍ ഇതിന് അംഗീകാരം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമുള്ള ആദ്യ അടിയന്തര പ്രമേയ ചര്‍ച്ചയാണിത്
Discussion about this post