കൊച്ചി: ടാറ്റൂ ആർട്ടിസ്റ്റ് സുജേഷിനെതിരെ പീഡനപരാതിയുമായി വിദേശവനിത. ടാറ്റു ചെയ്യവേ സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. കൊച്ചി ഇടപ്പള്ളിയിലെ ഇൻക്‌ഫെക്‌ടഡ് സ്റ്റുഡിയോയിൽ വച്ചായിരുന്നു സംഭവം നടന്നതെന്നും യുവതി പറയുന്നു. കൊച്ചിയിലെ ഒരു കോളേജിൽ വിദ്യാർത്ഥിനിയായിരുന്നു പരാതിക്കാരി. കൊച്ചി കമ്മീഷണർക്കാണ് യുവതി പരാതി നൽകിയത്.
ടാറ്റു ചെയ്യുന്നതിനിടെ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ സുജേഷിനെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം അഞ്ച് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതുവരെ ആറ് കേസുകളാണ് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ലത്. നാല് കേസുകൾ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂർ സ്റ്റേഷനിലുമാണ്. ടാറ്റു ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാതയായി പെരുമാറിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും ഒരു യുവതി തുറന്നു പറഞ്ഞതിന് പിന്നാലെയാണ് സമാനമായ അനുഭവങ്ങൾ ഉണ്ടായെന്ന് വ്യക്തമാക്കി കൂടുതൽ യുവതികൾ രംഗത്തെത്തിയത്.
Discussion about this post