തുറയൂർ: കെ എൻ എം തുറയൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. പള്ളിക്കകത്ത് വെച്ച് നടത്തിയ സാംസ്കാരിക സദസ്സ് വേറിട്ട അനുഭവമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

കെ എൻ എം മണ്ഡലം പ്രസിഡണ്ട് വി അമ്മത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി എ അസ്ഗറലി മൗലവി റമദാൻ സന്ദേശം നടത്തി. രാഷ്ട്രീയ- കലാ- സാംസ്കാരിക- സാമൂഹ്യ രംഗത്തെ പ്രമുഖർ പ്രസംഗിച്ചു. എ കെ അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു.
സമൂഹത്തിൻ്റെ വിവിധ മേഖലയിലുള്ള 500 ഓളം പേർ നോമ്പ് തുറയിൽ പങ്കാളികളായി.

Discussion about this post