പേരാമ്പ്ര: തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സർക്കാർ ഭരണത്തിന്റെ എല്ലാ വിധ സ്വാധീനവും ഉപയോഗിച്ച് പ്രവർത്തിച്ചിട്ടും പരാജയപ്പെട്ടതിന് കാരണം ഭരണത്തിനെതിരെയുള്ള കേരള ജനതയുടെ പ്രതിഷേധമാണെന്ന് കെ എൻ എ ഖാദർ അഭിപ്രായപ്പെട്ടു. ധൃതി പിടിച്ച് കെ റെയിൽ നടപ്പാക്കുന്നതിലൂടെ പിണറായി സർക്കാർ
ലക്ഷ്യമിടുന്നത് വൻ തോതിലുള്ള അഴിമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫാസിസം – ഹിംസാത്മക പ്രതിരോധം – മത നിരാസം എന്നീ പ്രമേയത്തിൽ പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച യുവ ജാഗ്രത റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഫാസിസ്റ്റ് സർക്കാരിന്റെ അജണ്ടകൾ കേരളത്തിൽ നടപ്പിലാക്കാൻ മത്സരിക്കുന്ന സമീപനമാണ് ഇടത് സർക്കാർ സ്വീകരിച്ച് പോരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് പി സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം
പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി പ്രമേയ പ്രഭാഷണം നടത്തി. മിസ്അബ് കീഴരിയൂർ,ടി മൊയ്തീൻ കോയ,എസ് പി കുഞ്ഞമ്മദ്,സി പി എ അസീസ്,സയ്യിദ് അലി തങ്ങൾ, ആർ കെ മുനീർ, ടി കെ എ ലത്തീഫ്, എം കെ സി കുട്ട്യാലി, എസ് കെ അസൈനാർ, കല്ലൂർ മുഹമ്മദലി,ടി കെ ഇബ്രാഹിം മൂസ കോത്തമ്പ്ര, പി ടി അഷ്റഫ്, എപി അബ്ദു റഹ്മാൻ, അസീസ് നരിക്കലക്കണ്ടി,നിയാസ് കക്കാട്, സൗഫി താഴെകണ്ടി, അബ്ദു റഷീദ് കരിങ്കണ്ണിയിൽ, ഫൈസൽ കടിയങ്ങാട് എന്നിവർ പ്രസംഗിച്ചു.
സലീം മിലാസ് നന്ദി പറഞ്ഞു. റാലിക്ക് മിസ്അബ് കീഴരിയൂർ, സയ്യിദ് അലി തങ്ങൾ, പി സി മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, മുഹമ്മദലി കോറോത്ത്, സലീം മിലാസ്, കെ സി മുഹമ്മദ്, സത്താർ കീഴരിയൂർ, കെ കെ റഫീഖ്, ശംസുദ്ധീൻ വടക്കയിൽ, ടി കെ നഹാസ്, സി കെ ജറീഷ്, അജ്നാസ് കാരയിൽ, അബ്ദു റഷീദ് കരിങ്കണ്ണിയിൽ, വി പി നിസാർ, സിറാജ് കിഴക്കേടത്ത്, സജീർ വണ്ണാൻകണ്ടി, സഈദ് അയനിക്കൽ, ആർ എം നിഷാദ്, എം പി സിറാജ്,
ഗഫൂർ വാല്യക്കോട്, എം എം അസ്ലം ,അശ്കർ പുത്തൂർ, മുഹമ്മദ് എരവത്ത്, കെ എം ലബീബ് അഷ്റഫ്, അൻസിൽ ആമിയാസ്, ഷാനിദ് ചങ്ങരോത്ത്, ഷെബിൻ കാരയാട്, മുനവ്വർ ആവള, ഉബൈദ് കുട്ടോത്ത്, തബ്ഷീർ ചെമ്പനോട, നൗഷാദ് ചക്കിട്ടപ്പാറ, എന്നിവർ നേതൃത്വo നൽകി
Discussion about this post