പയ്യോളി: പ്രത്യേക സംവരണമില്ലാത്ത 80 ഓളം വരുന്ന അതി പിന്നാേക്ക സമുദായങ്ങളുടെ സംവരണ ശതമാനം ജനസംഖ്യ ആനുപാതികമായി ഉയരത്തണമെന്ന് കേരള മൺപാത്ര നിർമ്മാണ സമുദായ സഭ (കെ എം എസ് എസ്) കോഴിക്കോട് ജില്ല പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പരിവർത്തിത ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ നൽകുന്ന ഉന്നത വിജയികൾക്കുള്ള കഴിഞ്ഞ വർഷത്തെ പ്രോത്സാഹന ധനസഹായം ഉടൻ വിതരണം ചെയ്യണമെന്നും പുതിയ അപേക്ഷ ഉടൻ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയതു. ഇ ദിവാകരൻ അധ്യക്ഷത വഹിച്ചു. വി വി പ്രഭാകരൻ, ആർ നാരായണൻ, ലതിക രവീന്ദ്രൻ, എം പ്രകാശൻ, എ വി ഗണേശൻ, ശിവദാസൻ മാടായി, രാമചന്ദ്രൻ, കെ പി ഗോപാലൻ, എം ആർ ബാലൻ, അപ്പുക്കുട്ടി ഒറവിൽ എന്നിവർ പ്രസംഗിച്ചു.
എം ബി ബി എസ് പ്രവേശനം നേടിയ ശാഖിൽ ടി സത്യൻ, ആനന്ദ്ഉണ്ണികൃഷണൻ, നന്ദന സൂരജ്, സൂപ്പർ സിംഗർ സജിത്ത് മുചുകുന്ന് എന്നിവരെ സമ്മേളനത്തിൽ അനുമോദിച്ചു.

പുതിയ ഭാരവാഹികളായി ഇ ദിവാകരൻ മാസ്റ്റർ പ്രസിഡണ്ട്) ശിവദാസൻ മാടായി, സുനിൽ ഒഞ്ചിയം (വൈ: പ്രസിഡണ്ട്), എ വി ഗണേശൻ (ജനറൽ സെക്രട്ടറി) ജയകൃഷണൻ പറമ്പത്ത്, ഗിരിഷ് ഒഞ്ചിയം (സെക്രട്ടറി) കെ പി ഗോപാലൻ (ട്രഷർ ) എന്നിവരെ തെരഞ്ഞെടുത്തു
Discussion about this post