പയ്യോളി: മൺപാത്ര നിർമ്മാണ സമുദായങ്ങളെ പട്ടികജാതിയിലേക്ക് പുന:ശുപാർശ ചെയ്തു 2 % തൊഴിൽ സംവരണം ഉറപ്പ് വരുത്തണമെന്ന് മൺപാത്ര നിർമ്മാണസമുദായ സഭ (കെ എം എസ് എസ്) കോഴിക്കോട് ജില്ല കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു. പട്ടികജാതിയിലേക്ക് ശുപാർശ ചെയ്തിട്ട് 48 വർഷമായെങ്കിലും നിയമസഭ പുന:ശുപാർശ ചെയ്യാത്തതിനാൽ കേന്ദ്രക്ഷേമകാര്യവകുപ്പ് ആവശ്യം തള്ളിയിരിക്കുകയാണ്.
തൊഴിൽ സംരക്ഷണത്തിന് സർക്കാർ അംഗികരിച്ച 50 ടൺ കളിമണ്ണ് ഖനനം ചെയ്യുന്നതിനു് പരിസ്ഥിതി, റവന്യൂ, പോലിസ് വേട്ടയാടൽ ഒഴിവാക്കി വടകര നാളോം വയൽ, വേളം, മുചുകുന്ന്, അരിക്കുളം, പറക്കുളങ്ങര വയൽ എന്നിവിടങ്ങളിൽ സ്ഥലം അടയാളപ്പെടുത്തി നൽകണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.
ഇരിങ്ങത്ത് പാക്കനാർ പുരം സൊസൈറ്റിയിൽ സമ്മേളനത്തിന് ജില്ല പ്രസിഡണ്ട് ഇ ദിവാകരൻ മാസ്റ്റർ പതാകയുർത്തി. കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ആർ നാരായണൻ ഉദ്ഘാടനം ചെയ്തു. ഇ ദിവാകൻ അധ്യക്ഷത വഹിച്ചു. എം പ്രകാശൻ, എ വി ഗണേശൻ, പി രാഘവൻ, എൻ ഭാസക്കരൻ, ശിവദാസൻ ഇരിങ്ങത്ത്, കെ ഷിബ , എം പി ജിൻഷ, പി സുനിത, രമചന്ദ്രൻ, ജയകൃഷ്ണ പറമ്പത്ത്, സുനിൽ ഒഞ്ചിയം എന്നിവർ പ്രസംഗിച്ചു.
Discussion about this post