പയ്യോളി: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളമൺപാത്ര നിർമ്മാണ സമുദായ സഭയുടെ (കെ എം എസ് എസ്) ജില്ല സമ്മേളനം ഫെബ്രുവരി 25, 26 തിയ്യതികളിൽ ഇരിങ്ങത്ത് പാക്കനാർ പുരത്ത് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 25 ന് ഉച്ചക്ക് 2.30 ന് നടക്കുന്ന കൗൺസിൽ സമ്മേളനത്തിൻ്റെ ഉദ്ഘാടനം ആർ നാരായണൻ മാസ്റ്റർ നിർവഹിക്കും.
26 ന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ഇ ദിവാകരൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ഭാരവാഹികളായ വി വി പ്രഭാകരൻ മാസറ്റർ, ആർ നാരായണൻ പി കെ ജനാർദ്ദനൻ, വനിത വേദി സംസ്ഥാന സെക്രട്ടറി ലതിക രവിന്ദ്രൻ എന്നിവർ പങ്കെടുക്കും.
സമ്മേളനത്തിൽ, 1974 ൽ പട്ടികജാതിയിലേക്ക് ശുപാർ ചെയ്ത കുലാല വിഭാഗത്തെ പുന:ശുപാർ നടത്തുകയും പട്ടികജാതിയിൽ ഉൾപ്പെടുത്തുകയും 1% തൊഴിൽ സംവരണവും മറ്റ് ആനുകുല്യങ്ങളും നൽകുകയും ചെയ്യുക, മൺപാത്ര തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അംഗികരിച്ച 50 ടൺ കളിമണ്ണ് ശേഖരിക്കുന്നതിന് പരിസ്ഥിതി, റവന്യൂ, പോലിസ് തുടങ്ങിയവരുടെ വേട്ടയാടൽ ഒഴിവാക്കുക, ഒ ഇ സി വിദ്യാഭ്യാ ആനുകുല്യങ്ങൾ പ്രത്യേക ഫണ്ട് അനുവദിക്കുക, സമയബന്ധിതമായി വിതരണം ചെയ്യുക, ഒ ഇ സി ഉത്തരവിൽ വിട്ട് പോയ കുലാല സമുദായ പേര് കുട്ടി ചേർക്കുക. ഒ ബി സി സംവരണം 3% ൽ നിന്ന് 10% ആയി വർദ്ധിപ്പിക്കുക തുടങ്ങി സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചുള്ള പ്രമേയങ്ങൾ ചർച്ച ചെയ്യും.
വാർത്താ സമ്മേളനത്തിൽ ഇ ദിവാകരൻ, ആർ നാരായണൻ, എ വി ഗണേശൻ, പി രാഘവൻ, എം പ്രകാശൻ, ശിവദാസൻ ഇരിങ്ങത്ത് എന്നിവർ പങ്കെടുത്തു.
Discussion about this post