കോഴിക്കോട്: കുവൈത്ത് കെ എം സി സി കോഴിക്കോട് ജില്ല കമ്മിറ്റി നടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിൽ ബഷീർ മേലടി ഒന്നാം സ്ഥാനം നേടി. സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ പുരസ്കാരം നൽകി.
കോവിഡ് കാലത്ത് പ്രവാസികൾക്കായി, സി എച്ച് മുഹമ്മദ് കോയ അനുസ്മരണത്തിൻ്റെ ഭാഗമായാണ് ഓൺലൈൻ പ്രസംഗ മത്സരം നടത്തിയത്.
നാൽപ്പത് വർഷത്തെ പ്രവാസ ജീവിതം നയിച്ച ബഷീർ മേലടി കുവൈത്ത് കെ എം സി സിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. 1985 ൽ കെ എം സി സിയുടെ കേന്ദ്ര കമ്മിറ്റി
സിക്രട്ടറിയായിരുന്നു. നേഷനൽ കമ്മിറ്റി അംഗമായിരിക്കെയാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വന്നത്. നിലവിൽ പയ്യോളി മുൻസിപ്പൽ ഗ്ലോബൽ കെ എം സി സിയുടെ പ്രസിഡൻ്റാണ്.
Discussion about this post