കൊയിലാണ്ടി: കെ എം സി സി എന്ന പ്രസ്ഥാനം ലോകോത്തരമായി വളർന്നു പന്തലിച്ചതിനു പിന്നിൽ ആദ്യകാല നേതാക്കളുടെ ത്യാഗ പൂർണമായ സേവനങ്ങളാണെന്ന് ഖത്തർ കെ എം സി സി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പാറക്കൽ അബ്ദുള്ള. കൊയിലാണ്ടി ഖത്തർ പ്രവാസം അവസാനിപ്പിച്ച കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഖത്തറിലെ കെ എം സി സി നേതാക്കൾ സംഘടിപ്പിച്ച ‘ഓർമചെപ്പ്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ മേഖലയിൽ മറ്റുള്ള സംഘടനകൾക്ക് മാതൃകയായി
കെ എം സി സി വളർന്നതിന്നു പിന്നിൽ സാധരക്ണക്കാരായ പ്രവാസികളുടെ വി യർപ്പംശത്തിന്റെ ശക്തമായ പിൻബലമുണ്ട്.
സംഘടന പ്രവർത്തനതിന്ന് മറു രാജ്യത്ത് പ്രയാസം നേരിട്ട അവസരങ്ങളിൽ സംഘടന പ്രവർത്തനത്തിന് സുഗമമായ വഴി ഒരുക്കിത്തന്നതിൽ ഇ അഹമ്മദ് സാഹിബിന്റെ പങ്ക് നിസ്തുലമായിരുന്നുവെന്നും നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ശക്തമായ ഇടപെടലുകൾ അനിവര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ മുഖ്യാതിഥിയായി. ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ മുഖ്യ പ്രഭാഷണം നടത്തി.
ഖത്തർ കെ എം സി സി സ്ഥാപക പ്രസിഡന്റ് പി കെ അബ്ദുള്ളയും ആദ്യ കാല നേതാവ് ഇ കുഞ്ഞബ്ദുള്ളയും സംഘടന രംഗത്തെ ആദ്യകാല അനുഭങ്ങൾ പങ്കുവെച്ചു.
സി പി സദഖത്തുള്ള അധ്യക്ഷത വഹിച്ചു.
മമ്മുട്ടി പുളിയത്തുങ്കൽ പദ്ധതി വിശദീകരിച്ചു. പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇമ്പിച്ചി മമ്മു ഹാജി, കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി പി ഇബ്രാഹിം കുട്ടി,
കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ അസീസ്, ഖത്തർ കെ എം സി സി മുൻ സംസ്ഥാന നേതാക്കളായ എ പി അബ്ദുറഹ്മാൻ, തായമ്പത്ത് കുഞ്ഞാലി, നിയമത്തുള്ള കോട്ടക്കൽ, ഫൈസൽ അരോമ, ബഷീർ ഖാൻ, സി സി ജാതിയേരി, കെ എം സി സി സംസ്ഥാന സെക്രട്ടറി ശംസുദ്ധീൻ വാണിമേൽ, ജില്ലാ കെ എം സി സി ഭാരവാഹികളായ മമ്മു ഷമ്മാസ്, കെ കെ ബഷീർ പ്രസംഗിച്ചു.
മുൻ കെ എം സി സി നേതാവായിരുന്ന ഇപ്പോഴത്തെ കൊടുവള്ളി നഗരസഭ കൗൺസിലർ പി വി ബഷീറിനെ ചടങ്ങിൽ ആദരിച്ചു. ഹരിത സഭ സെഷന് ജാഫർ വാണിമേൽ നേതൃത്വം നൽകി.
കൊടുവള്ളി അബുബക്കർ മൗലവി ഖിറാഅത്ത് നടത്തി. സി പി ഷാനവാസ് സ്വാഗതവും ഒ എ കരീം നന്ദിയും പറഞ്ഞു.
Discussion about this post