കാപ്പാട്: മധ്യപ്രദേശിൽ വെച്ചു നടന്ന എം എം എ നാഷണൽ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത മെഡൽ കരസ്ഥമാക്കിയ സി പി ഹനീഫയ്ക്ക് സ്വീകരണവും എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സും സംഘടിപ്പിച്ചു.

കാപ്പാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ആകാശത്തു പറക്കുന്ന പറവകളെ പോലെയാണെന്നും അവരുടെ ഭാവിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം

അവർക്കു തന്നെ വിട്ടു നൽകി, വ്യത്യസ്ത മേഖലകളിൽ നൈപുണ്യം തെളിയിക്കാനുള്ള അവസരമൊരുക്കാനാണ് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതെന്ന് അഭിജിത്ത് പറഞ്ഞു. അതല്ലാതെ സ്വന്തം താല്പര്യം മക്കളുടെ മേൽ അടിച്ചേൽപ്പിച്ച് അവരുടെ ചിറകിനെ ബന്ധിക്കാതിരിക്കാനുള്ള ജാഗ്രത രക്ഷിതാക്കൾ കാണിക്കണമെന്നും രക്ഷിതാക്കളെ ഓർമിപ്പിച്ചു.

മണ്ഡലം പ്രസിഡണ്ട് മനോജ് കാപ്പാട് അധ്യക്ഷത വഹിച്ചു. വിജയൻ കണ്ണഞ്ചേരി, എ കെ ജാനിബ്, അനിൽ കുമാർ, ദാമോദരൻ മാസ്റ്റർ, മോഹനൻ നമ്പാട്ട്, ഉണ്ണികൃഷ്ണൻ മാസ്റ്റർ, എം സി മമ്മദ് കോയ, സാദിഖ് പൊയിൽ, ഇഖ്ബാൽ തങ്ങൾ പ്രസംഗിച്ചു.

Discussion about this post