വടകര: കെ കെ രമ എം എൽ എയുടെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ വൈബിന്റെ നേതൃത്വത്തിൽ എൻ എം എം എസ് പരീക്ഷ പരിശീലനപരിപാടി സംഘടിപ്പിച്ചു.
മണ്ഡലത്തിൽ വടകര ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ, ഓർക്കാട്ടേരി കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലായാണ് പരിശീലനം നടത്തിയത്. മലപ്പുറം എൻസ്കൂൾ ഫാക്കൽറ്റികൾ ക്ലാസിന് നേതൃത്വം നൽകി.
മണ്ഡലത്തിൽനിന്നും നാനൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. കെ പി പവിത്രൻ, മുഹമ്മദ് കൊട്ടാരത്തിൽ, എൻ ജിനുകുമാർ, ടി സന്തോഷ്, രോഹിണി ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Discussion about this post