കൊയിലാണ്ടി: അനാഥകളുടെ കണ്ണീരൊപ്പാൻ പ്രഥമ പരിഗണന നൽകിയ പ്രസ്ഥാനം മാനവീകതയിൽ അധിഷ്ഠിതമായ പ്രവർത്തനമാണ് കാഴ്ച വെച്ചതെന്ന് സംസ്ഥാന ജനറൽ കൗൺസിൽ രക്ഷാധികാരി അക്ബർ സിദ്ദീഖ് പറഞ്ഞു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സംസ്ഥാന ഘടകത്തിൻ്റെ വാർഷിക ജനറൽ ബോഡി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019-2021 വർഷത്തെ വാർഷിക റിപ്പോർട്ട് ജന. സെക്രട്ടറി സലീം അറക്കൽ, വാർഷിക വരവ് ചിലവ് കണക്കുകൾ ട്രഷറർ സുബൈർ ഹാജി, ഓഡിറ്റ് റിപ്പോർട്ട് ദിലീപ് കൊട്ടപ്പുറവും അവതരിപ്പിച്ചു.
മരണപ്പെട്ട അംഗങ്ങളെ സ്മരിച്ചു കൊണ്ട് ആർ വി അബ്ദുൽ ഹമീദ് മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കെ സിദ്ദീഖ്, എൻ എ മുനീർ, അബ്ദുൽ ഫത്താഹ് തയ്യിൽ, അലി മാത്ര, വി കുട്ട്യാലി, എസ് വി അബ്ദുൽ സലാം, ടി കെ മുസ്തഫ, മജീദ് റവാബി, സജ്ബീർ, മഹമൂദ് പെരുമ്പ, മജീദ് കളത്തിൽ, ബഷീർ മേലടി, ദിലീപ് കോട്ടപ്പുറം, സി എച്ച് അബ്ദുള്ള, കുഞ്ഞാവ, എം കെ അബ്ദുൽ റഹ്മാൻ, ഇസ്ഹാഖ് കണ്ണൂർ പ്രസംഗിച്ചു. യു എ ബക്കർ സ്വാഗതവും, അബ്ദുൽ റസാഖ് മേലടി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ഇ കെ അബ്ദുല്ല, പാലക്കി അബ്ദുൽ റഹ്മാൻ (രക്ഷാധികാരികൾ) കെ കെ അബ്ദുല്ല (പ്രസിഡൻ്റ്), എച്ച് അലിക്കുട്ടി ഹാജി, സലീം അറക്കൽ, എസ് വി അഷ്റഫ് (വൈ. പ്രസിഡൻ്റുമാർ) അബ്ദുൽ റസാഖ് മേലടി (ജന. സെക്രട്ടറി), യു എ ബക്കർ, ഹനീഫ മൂഴിക്കൽ, അബ്ദു കുറ്റിച്ചിറ (സെക്രട്ടറിമാർ), സുബൈർ ഹാജി (ട്രെഷറർ), ദിലീപ് കോട്ടപ്പുറം (ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
Discussion about this post