ജിദ്ദ: കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി സൗദിയില്‍ അന്തരിച്ചു. പി.കെ സബീര്‍ (40) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. യമാനി ബേക്കറിയില്‍ ജീവനക്കാരനായിരുന്നു സബീര്‍. രാവിലെ ആദ്യ ട്രിപ്പ് ജോലി അവസാനിച്ച് താമസസ്ഥലത്ത് വിശ്രമിക്കവെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സബീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍വെച്ച് മരണം സംഭവിക്കുകയായിരുന്നു. കുടുംബസമേതം ജിദ്ദയിലാണ് താമസിക്കുന്നത്. ഭാര്യ: സമീറ. രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമുണ്ട്. അച്ഛന്‍: പി.കെ അബ്ദുറഹ്‌മാന്‍. മാതാവ്: ഉമയ്യ.
Discussion about this post