വടകര : നടുവണ്ണൂരിലെ മുൻ സി പി ഐ എം നേതാവും വടകര എം എൽ എ – കെ കെ രമയുടെ പിതാവുമായ കണ്ണച്ചികണ്ടി കെ.കെ മാധവൻ (87) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് പുലർച്ചെ 4 മണിക്ക് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.
ആർ എ.പി നേതാവായിരിക്കെ ഒഞ്ചിയത്ത് രക്തസാക്ഷിത്വം വരിച്ച ടി പി ചന്ദ്രശേഖരൻ മരുമകനാണ്.
ഭാര്യ : ദാക്ഷായണി
മറ്റ് മക്കൾ : പ്രേമ, തങ്കം, സുരേഷ് (എൽ ഐ സി ഏജൻ്റ് പേരാമ്പ്ര).
മറ്റ് മരുമക്കൾ : ജ്യോതിബാബു കോഴിക്കോട് (റിട്ട. എൻ ടി പി സി), സുധാകരൻ മൂടാടി (ഖാദി ബോർഡ്, റിട്ട. ചെങ്ങോട്ട് കാവ് പഞ്ചായത്ത്). നിമിഷ ചാലിക്കര (വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട്
സഹോദരങ്ങൾ : കെ കെ കുഞ്ഞികൃഷ്ണൻ, കെ കെ ഗംഗാധരൻ (റിട്ട ഐസിഡി എസ്) കെ കെ ബാലൻ (റിട്ട. കേരള ബാങ്ക്)
സംസ്കാരം :വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.
Discussion about this post