മേപ്പയ്യൂർ: തല മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന മേപ്പയ്യൂരിലെ സഖാവ് കെ കെ രാഘവന്റെ സ്മരണ നിലനിർത്താൻ ജന്മനാട്ടിൽ സാംസ്ക്കാരിക നിലയം പണിയും. സ്മാരക നിർമ്മാണ കമ്മിറ്റി രൂപീകരണ യോഗം സി പി ഐ എം ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങുന്നതിനാവശ്യമായ തുക രാഘവൻ്റെ ഭാര്യ കല്യാണി, മക്കൾ നിർമ്മല, കെ കെ സുനിൽ കുമാർ, കെ കെ അനിൽകുമാർ, ബീന കെ കെ എന്നിവർ ചേർന്ന് ലോക്കൽ കമ്മറ്റി സെക്രട്ടറി പി പി രാധാകൃഷ്ണനെ ഏല്പിച്ചു.
യോഗത്തിൽ പാർട്ടി ഏരിയാ കമ്മറ്റി അംഗങ്ങളായ കെ ടി രാജൻ പി പ്രസന്ന കെ രാജീവൻ പ്രസംഗിച്ചു. പി സി അനീഷ് സ്വാഗതവും എൻ സുധാകരൻ നന്ദിയും പറഞ്ഞു.
കെട്ടിട നിർമ്മാണ കമ്മിറ്റി ഭാരവാഹികളായി എൻ കെ സത്യൻ (പ്രസിഡന്റ്), പി സി അനീഷ് (സെക്രട്ടറി), എൻ സുധാകരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post