
പയ്യോളി: ഇരിങ്ങൽ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായി കെ കെ മമ്മു തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച ബാങ്ക് ഹാളിൽ വച്ച് നടന്ന തെരഞ്ഞെടുപ്പിൽ ഐക്യകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്.

വൈസ് പ്രസിഡന്റായിരുന്ന മംഗലത്ത് കേളപ്പൻ പ്രസിഡന്റായതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. സി പി ഐ എം പയ്യോളി ഏരിയ കമ്മിറ്റി അംഗവും, സി ഐ ടി യു കോഴിക്കോട് ജില്ല സെക്രട്ടറിയുമാണ് കെ കെ മമ്മു.

Discussion about this post