പയ്യോളി: പഴയകുറമ്പ്രനാട് താലൂക്കിലെ പ്രസിദ്ധമായ കിഴൂര്‍ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഇന്ന് കൊടിയേറും വൈകീട്ട് 7 മണിക്ക് തന്ത്രി തരണനല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് കര്‍മ്മം നടക്കുന്നതോടെ ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമാവും.
ഉത്സവ ദിവസങ്ങളില്‍ എല്ലാദിവസവും കാലത്ത് പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് പ്രസാദഊട്ടും ഉണ്ടായിരിക്കും. ദിവസവും 5000ല്‍പ്പരം പേര്‍ക്ക് പ്രസാദഊട്ട് നൽക്കു ഉത്സവദിവസങ്ങളില്‍ വിവിധ കലാപരിപാടികള്‍ക്ക് പുറമെ മെഗാതിരുവാതിര, കേരളത്തിലെ പ്രമുഖ ചെണ്ടമേള വിദഗ്ദരുടെ നേതൃത്വത്തിലുള്ള വിശേഷാല്‍ തായമ്പക, ക്ഷേത്രകലകളായ ഓട്ടന്തുള്ളല്, പാഠകം, ചാക്യാര്‍കൂത്ത്, അക്ഷരശ്ലോകസദസ്സ്, ഭക്തിഗാനസുധ, പഞ്ചവാദ്യമേളം, നാദസ്വരമേളം, കേരളകലാമണ്ഡലത്തിന്റെ ശാസ്ത്രീയ നൃത്തപരിപാടി എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ചിറക്കന് പത്മനാഭന്, പാറന്നൂര്‍ നന്ദനന്‍, കൊളക്കാടന്‍ ശിവപ്രസാദ് എന്നീ ഗജവീരന്മാര് ആറാട്ട് എഴുന്നളിപ്പിന് അകമ്പടിസേവിക്കും. തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാറുടെ മേളപ്രമാണത്തില്‍ കലാമണ്ഡലം ശിവദാസ്, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ എന്നീ വാദ്യകുലപതിമാര്‍ ഉത്സവാഘോഷത്തിന് മേളകൊഴുപ്പേകും.
ആറാട്ടുദിവസം രാത്രി കിഴൂര്‍ ചൊവ്വവയലില്‍ കരിമരുന്ന് പ്രയോഗം, പൂവെടിത്തറയ്ക്ക് സമീപം പൂവെടി എന്നിവ പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്
Discussion about this post