കിഴുർ :പയ്യോളി മുനിസിപ്പാലിറ്റിയിലെ 16ആം ഡിവിഷനിലെ കിഴുർ ശിവക്ഷേത്രകിഴക്കെ നട തന്ത്രി മഠം റോഡ് കിഴുർ ക്ഷേത്രതന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പുതിരിപ്പാട് ഉദ്ഘാടനം നിർവഹിച്ചു.
ഡിവിഷൻ കൗൺസിലർ സി. കെ. ഷഹനാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ കാര്യാട്ട് ഗോപാലൻ, ട്രസ്റ്റി ചെയർമാൻ ആർ. രമേശൻ, ആയഞ്ചേരി സുരേന്ദ്രൻ, ശ്രീനിവാസൻ പടന്നയിൽ, മുഹമ്മദ് അലി, സുഭാഷ് കോമത്ത് ചന്ദ്രൻ കണ്ടോത്ത്, പ്രകാശൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മഹേഷ് കോമത് സ്വാഗതവും കെ. വി കരുണാകരൻ നായർ നന്ദിയും പറഞ്ഞു
Discussion about this post