പയ്യോളി: നഗരസഭ 2021- 22 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കീഴൂർ പ്രിയദർശിനി ശിശു മന്ദിരത്തിൽ എൽ പി ജി കണക്ഷൻ അനുവദിച്ചു. നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം നിർവഹിച്ചു.
ഡിവിഷൻ കൗൺസിലർ ടി ചന്തു അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുജല ചെത്തിൽ, കൗൺസിലർമാരായ സിജിന മോഹനൻ, ഷെജ് മിന, ഐ സി ഡി എസ് സൂപ്പർവൈസർ ജെന്നി, വള്ളിൽ മോഹനൻ, ശിശുമന്ദിരത്തിലെ ടീച്ചർമാരായ കെ എം രഞ്ജിത, എം കെ മഗീഷ, പി ബീന സംബന്ധിച്ചു.
Discussion about this post