പയ്യോളി: കീഴൂർ ഗവ. യു പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. റഹീസ് മലയിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

നഗരസഭാംഗം സി കെ ഷഹനാസ് അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികൾക്കുള്ള സമ്മാന കിറ്റുകളുടെ വിതരണോദ്ഘാടനം സി കെ ഷഹനാസ് നിർവഹിച്ചു.

പ്രധാനാധ്യാപകൻ സുനിൽ കുമാർ, എസ് ആർ ജി കൺവീനർ ഗോപിനാഥൻ, സി പി രഘുനാഥൻ, അധ്യാപിക സ്മിത എന്നിവർ പ്രസംഗിച്ചു.

Discussion about this post