പയ്യോളി: കീഴൂർ ഗവ. യു പി സ്കൂളിൽ, പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കേരള സർക്കാർ അനുവദിച്ച ഒന്നേ കാൽക്കോടി രൂപ ചെലവഴിച്ചു നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 5 ന് ഉച്ചയ്ക്ക് 3 മണിക്ക് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
എം എൽ എ കാനത്തിൽ ജമീല അധ്യക്ഷത വഹിക്കും. ചടങ്ങിൽ വടകര എം പി കെ മുരളീധരൻ മുഖ്യാതിഥിയാവും. നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് വാർഷിക പരിപാടി ഉദ്ഘാടനം ചെയ്യും.
സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപകൻ സി പി രഘുനാഥൻ മാസ്റ്റർക്കും, സ്കൂൾ ലോഗോ രൂപകല്പന ചെയ്ത എം ശ്രീഹർഷൻ മാസ്റ്റർക്കും ഉപഹാരം നൽകും. മുൻ എം എൽ എ. ശ്രീ.കെ.ദാസനെ ചടങ്ങിൽ ആദരിക്കും.
ചടങ്ങിൽ രാഷ്ട്രീയ , സംസ്കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. ഉദ്ഘാടന ചടങ്ങിനു ശേഷം കുട്ടികളുടെ കലാപരിപാടിയും ഉണ്ടായിരിക്കും.
Discussion about this post