പയ്യോളി: നഗരസഭയിലെ 16-ാംഡിവിഷനിലെ കീഴൂർ 41-ാം നമ്പർ അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. നഗരസഭാംഗം സി കെ ഷഹനാസ് ഉദ്ഘാടനം ചെയ്തു.
വാർഡ് വികസനകമ്മിറ്റി കൺവീനർ മഹേഷ് കോമത്ത് അധ്യക്ഷത വഹിച്ചു. എ ഡി എസ് ചെയർപേഴ്സൺ രാധിക, സി ഡി എസ് മെമ്പർ സനോഷ്ണ, പി കെ സി മൊയ്ദീൻ, ബാലൻ, ചന്ദ്രൻ അമ്പിളി, എം ഗംഗാധരൻ, സി കെ പ്രദീപൻ പ്രസംഗിച്ചു. ഗീത ടീച്ചർ സ്വാഗതവും പ്രിയ നന്ദി യും പറഞ്ഞു. ചടങ്ങിന് ശേഷം കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
Discussion about this post