ന്യൂഡല്‍ഹി : കര്‍ഷകര്‍ക്ക് താങ്ങുവില നേരിട്ട് നല്‍കുന്നതിനായി 2.3 ലക്ഷം കോടി രൂപ നീക്കിവയ്ക്കും എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 2022 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവെയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം അറിയിച്ചത്. കര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കും , കിസാൻ ഡ്രോണുകൾ പുറത്തിറക്കും, വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
2022-23 സാമ്പത്തിക വര്‍ഷം 9.27 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ പൊതുനിക്ഷേപത്തിലും മൂലധനച്ചെലവിലും കുത്തനെ വര്‍ധനയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, 2022-23 ബജറ്റ് യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, എസ്സി, എസ്ടി എന്നിവര്‍ക്ക് ഗുണം ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.
Discussion about this post