കൊച്ചി: ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം തന്നെയെന്നുറപ്പിച്ച് പൊലീസ്. അമ്മയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു. കാൽമുട്ട്കൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു കൊന്നതായി കണ്ണൂർ സ്വദേശി ഷാനിഫ് പൊലീസിന് മൊഴി നൽകി. മരണം ഉറപ്പിക്കാൻ കുട്ടിയെ കടിച്ചെന്നും ഷാനിഫ് വ്യക്തമാക്കി. ഷാനിഫിന്റെ ഉമിനീർ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. കുഞ്ഞിന്റെ അമ്മ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് വിവരം. കറുകപ്പള്ളിയിലെ ലോഡ്ജിൽ നിന്ന് തിങ്കളാഴ്ചയാണ് ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post