കണ്ണൂർ: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ‘കിലെ ഐ എ എസ്’ അക്കാദമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ പരിശിലനത്തിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും അപേക്ഷിക്കാം.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്സ് ദൈർഘ്യം. ക്ലാസ്സുകൾ ജൂൺ 20 ന് ആരംഭിക്കും. ഈ കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതർ, ബോർഡിൽ നിന്ന് ലഭിക്കുന്ന ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ 2022 ജൂൺ 13 ന് മുമ്പ് അപേക്ഷിക്കേണ്ടതാണ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും; അപേക്ഷിക്കേണ്ട ലിങ്കും kile.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്

കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക്, കൂടുതൽ വിവരങ്ങൾക്കും, ആശ്രിതത്വ സർട്ടിഫിക്കറ്റിനുമായി ബോർഡിന്റെ ഹെഡ് ഓഫീസിലെ 0497-2702995 എന്ന നമ്പറിലോ, അതാത് ജില്ല എക്സിക്യൂട്ടീവ് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.

Discussion about this post