കൊയിലാണ്ടി: കേരള അയേൺ ഫാബ്രിക്കേഷൻ ആൻ്റ് എൻജിനിയറിങ്ങ് യൂണിറ്റ് അസോസിയേഷൻ (കെ ഐ എഫ് ഇ യു എ) കോഴിക്കോട് ജില്ലാ പ്രതിനിധി കൺവെൻഷൻ ഇന്ന് രാവിലെ 10 ന് കൊയിലാണ്ടി മുൻസിപ്പൽ ടൗൺഹാളിൽ ബാലു ശ്ശേരി എം എൽ എ കെ സച്ചിൻ ദേവ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ് മുഖ്യാതിഥിയാവുന്ന ചടങ്ങിൽ കെ ഐഎഫ് ഇ യു എ ജില്ലാ പ്രസിഡൻ്റ് പി കൃഷ്ണദാസ് അധ്യക്ഷത വഹിക്കും. സംസ്ഥാന സിക്രട്ടറി ജിജോ ജോസ് തൃശ്ശൂർ മുഖ്യ പ്രഭാഷണം നടത്തും. കൺവെൻഷനിൽ ജില്ലാ സംസ്ഥാന നേതാക്കൾ പ്രസംഗിക്കും.





Discussion about this post