കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ നാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നൽകിയേക്കും. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ പത്മകുമാർ (52), ഭാര്യ എംആർ അനിതാകുമാരി (45), മകൾ പി അനുപമ (20) എന്നിവരെ തുടർ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും വിധേയരാക്കും.
കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുട്യൂബർ കൂടിയായ അനുപമയ്ക്ക് ആർട്ടിഫിഷൽ ഇന്റലിജൻസിൽ നല്ല സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കൃത്രിമമായി ദൃശ്യങ്ങൾ ചമച്ചു പിടിക്കപ്പെട്ടതോടെയാണ് യുട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചത്.
Discussion about this post