മേപ്പയ്യൂർ: കീഴരിയൂർ പഞ്ചായത്തിലെആന പ്പാറ കരിങ്കൽ ക്വാറിയിലെ ഖനനവുമായി ബന്ധപ്പെട്ട് പരിസരവാസികൾക്കുള്ള ആശങ്കയകറ്റുന്നതിനു വേണ്ടി സാറ്റലൈറ്റ് സർവ്വേ നടത്തുന്നതിന് റവന്യൂ മന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി പി എ അസീസ് ആവശ്യപ്പെട്ടു.
ക്വാറിയിലെ ഖനനം സമീപത്തെ വീടുകൾക്കും, ജനങ്ങൾക്കും ഭീഷണിയായായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ക്വാറി സ്ഥിരമായി അടച്ചുപൂട്ടാൻ തയ്യാറാകണം.
ആനപ്പാറ ക്വാറിയും സമരവേദിയും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ആർ കെ മുനീർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി യു സൈനുദ്ദീൻ, ജനറൽ സെക്രട്ടറി നൗഷാദ് കുന്നുമ്മൽ, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സത്താർ കീഴരിയൂർ, അൻസിൽ ആമിയാസ്, സാബിറ നടുക്കണ്ടി എന്നിവരും സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു.
Discussion about this post