കോഴിക്കോട്: ഖത്തറിലെ പ്രവാസി സാംസ്കാരിക സംഘടനയായ ജോൺ എബ്രഹാം സാംസ്‌കാരിക വേദിയുടെ 2019ലെ ജോൺ എബ്രഹാം അവാർഡ് മനോജ് കാനക്ക് സമ്മാനിക്കും. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ മെയ് 29 ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന പരിപാടിയിൽ നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ അവാർഡ് സമ്മാനിക്കും.

50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.
തുടർന്ന് ജോൺ അനുസ്മരണ പ്രഭാഷണം വി കെ ശ്രീരാമൻ നിർവഹിക്കും. കെ അജിത, ശോഭീന്ദ്രൻ മാഷ്, കെ ജെ തോമസ്, അപ്പുണ്ണി ശശി, സ്കറിയ മാത്യു, ബൈജു മേരിക്കുന്ന്, ആർ റിജു, വി എ ബാലകൃഷ്ണൻ, പ്രിയേഷ് കുമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

ജി പി രാമചന്ദ്രൻ, സി എസ് വെങ്കിടേശ്വരൻ, വി ടി മുരളി, നവാസ് പൂനൂർ, ബീജ വി സി എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ജൂറി പ്രതിനിധി
ജി പി രാമചന്ദ്രൻ, അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തതിലെ മാനദണ്ഡങ്ങളും മനോജ് കാനയുടെ സിനിമയെ കുറിച്ചും സംസാരിക്കും.

Discussion about this post