നടുവണ്ണൂർ: ശ്രാവ്യ – നാടക രംഗത്തും, സാമൂഹ്യ പ്രവർത്തന മേഖലയിലും മികവാർന്ന സംഭാവനകൾ നൽകിയ വ്യക്തിയും, ശബ്ദ സാന്ദ്രതയിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ പ്രതിഭയുമായ ഖാൻ കാവിലിൻ്റെ ഇരുപത്തി അഞ്ചാം ഓർമ്മ ദിനത്തിൽ പുസ്തകം പ്രകാശനം ചെയ്തു.
ഇബ്രാഹിം തിക്കോടിയുടെ “പ്രശ്നസങ്കീർണം ജീവിതം, തളരരുത്! പതറരുത്!! വഴികളുണ്ട്!!!” എന്ന കൗൺസിലിംഗ് തലത്തിലുള്ള പുസ്തകമാണ് പ്രകാശനം ചെയ്യപ്പെട്ടത്. വീട്ടു മുറിയിൽ നടന്ന ചടങ്ങിൽ ഭാര്യ ഫാത്തിമാ ഖാൻ മകനും കവിയും പ്രഭാഷകനുമായ അഷറഫ് കാവിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി. ഖാൻ കാവിലിൻ്റെ ഓർമ്മ തുടിപ്പുകൾ നിറഞ്ഞു നിൽക്കുന്ന ചടങ്ങിൽ മക്കളായ റഫീഖ്, സജ്ന സംബന്ധിച്ചു.
Discussion about this post