ദുബൈ: പൊതുപ്രവർത്തകനും കേരള ഇശൽ കൾച്ചറൽ വിങ് വർക്കിങ് പ്രസിഡന്റും സുപ്രഭാതം പയ്യോളി ലേഖകനുമായ ടി ഖാലിദിന് ദുബൈ ഇശൽ എമിറേറ്റ്സ് പുരസ്കാരം നൽകി ആദരിച്ചു. ദുബൈയിൽ നടന്ന ചടങ്ങിൽ യൂനിക് വേൾഡ് ബിസിനസ് ഗ്രൂപ്പ് ഡയരക്ടർ മുഹമ്മദലി ടി ഖാലിദിന് പുരസ്കാരം നൽകി.
കേരള ഇശൽ കൾച്ചറൽ വിങ് വർക്കിങ് പ്രസിഡന്റ് പുന്നക്കൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുഹമ്മദലി കണ്ണൂർ, ബെല്ലോ ബഷീർ, നിസാർ വയനാട്, ബഷീർ തിക്കോടി (ഇശൽ), ഫത്താഹ് റഹ്മാൻ, പി പി ബിജു, മോഹനൻ പി പൊന്നാനി, റിഗിലേഷ്, സഹദ്, ടി ഖാലിദ് എന്നിവർ സംസാരിച്ചു.
Discussion about this post