കൊയിലാണ്ടി: സർവോത്തം ജീവൻ രക്ഷാപതക് ആർ ശരത് അനുസ്മരണം സംഘടിപ്പിച്ചു. 2020 ഒക്ടോബർ 22 ന് ജോലിക്കിടെ, പമ്പയാറ്റിൽ അപകടത്തിൽപ്പെട്ട വ്യക്തിക്ക് ഉള്ള തിരച്ചിലിനിടയിൽ ജീവൻ ബലിയർപ്പിച്ച പത്തനംതിട്ട സ്റ്റേഷനിലെ അഗ്നിശമനസേനാംഗമായിരുന്ന ആർ ശരത് ചരമ വാർഷികമാണ് കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ ആചരിച്ചത്.
ചടങ്ങിൽ കെഎഫ് എസ് എ അസോസിയേഷൻ പതാക ഉയർത്തുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായ പ്രദീപ് പ്രസംഗിച്ചു. യൂണിറ്റ് ഭാരവാഹികളും സേനാഗങ്ങളും പങ്കെടുത്തു.
Discussion about this post