തിരുവനന്തപുരം: യു പി തിരഞ്ഞെടുപ്പിപിൻ്റെ ആദ്യ ദിനത്തിൽ കേരളത്തെക്കുറിച്ചുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമർശത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പിണറായിയുടെ മറുപടി.
‘യുപി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ലഭിക്കും. മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത യോജിപ്പുള്ള ഒരു സമൂഹമായി യുപിയും മാറും. കേരളം പോലെ ആകണമെന്നാണ് യുപിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. അങ്ങനെ സംഭവിക്കുമോ എന്ന ഭയമാണ് യോഗിക്കുള്ളത്’- പിണറായി ട്വീറ്റിൽ വ്യക്തമാക്കി.
Discussion about this post