തിരുവനന്തപുരം: കേരളത്തിലെ നവോത്ഥാനവും സ്ത്രീപക്ഷ സ്നേഹവും എന്തെന്ന് വ്യക്തമായി. മദ്യപിച്ചെത്തിയ ഗുണ്ടകളുടെ നേതൃത്വത്തിൽ കോളജിൽ പഠിക്കുന്നവരും അല്ലാത്തവരുമായുമുള്ള കുട്ടികളുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ് പെൺകുട്ടികളെ പോലും വെറുതെ വിടാതെ നിലത്തിട്ട് ഇഴച്ച് ക്രൂരമായി മർദിച്ചത്.അതുകൊണ്ടും തീരാതെ കെ എസ് യു വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകളിലും റെന്റിന് താമസിക്കുന്ന വീടുകളും കേന്ദ്രീകരിച്ച് തെരഞ്ഞു പിടിച്ച് പുറത്ത് നിന്നുള്ള ഗുണ്ടകൾ ആക്രമിച്ചു. ആദ്യം ഭീഷണി പിന്നീട് ആളെ കൂട്ടി വന്ന് അത് സംഘർഷത്തിലേക്ക് കലാശിച്ചു. എന്നിട്ടും ആശുപത്രിക്ക് പുറത്തും വീണ്ടും ഗുണ്ടകൾ അക്രമണങ്ങൾക്കായി മുതിർന്നു. ലോ കോളജിൽ കെ എസ് യു വനിതാ നേതാവിനെ വളഞ്ഞിട്ട് മർദിച്ച സംഭവത്തൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം എൽ എ.
തിരുവനന്തപുരം ലോ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ പരാതിയിൽ 8 പേർക്ക് എതിരെ കൂടി പൊലീസ് കേസ് എടുത്തു. എട്ടുപേരും എസ്എഫ്ഐ പ്രവർത്തകരാണ്. എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചു എന്ന പരാതിയിൽ കെ.എസ്.യു പ്രവർത്തകർക്ക് എതിരെയും കേസ് എടുത്തിരുന്നു.അക്രമിച്ചതിനും വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനുമാണ് പുതിയതായി കേസ് എടുത്തിരിക്കുന്നത്. അക്രമിക്കപെട്ട കെ.എസ്.യു നേതാവ് സഫീനയുടെ മൊഴിയെടുത്തു. സഫീനയെ അക്രമിച്ചതിനു കേസ് നേരത്തെ എടുത്തിട്ടുണ്ട്. സംഭവത്തിൽ കെഎസ് യൂ യൂണിറ്റ് പ്രസിഡണ്ടായ സഫ്ന അടക്കം രണ്ടുപേർക്കാണ് പരുക്കേറ്റത്.
തിരുവനന്തപുരം ലോ കോളജിൽ കെ.എസ്.യു വനിതാ നേതാവിനെ വളഞ്ഞിട്ട് മർദിച്ച സംഭവത്തൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം എൽ എ. കേരളത്തിലെ നവോത്ഥാനവും സ്ത്രീപക്ഷ സ്നേഹവും എന്തെന്ന് വ്യകത്മായി തെളിഞ്ഞു. മദ്യപിച്ചെത്തിയ ഗുണ്ടകളുടെ നേതൃത്വത്തിൽ കോളജിൽ പഠിക്കുന്നവരും അല്ലാത്തയുമുള്ള കുട്ടികളുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ് പെൺകുട്ടികളെ പോലും വെറുതെ വിടാതെ നിലത്തിട്ട് ഇഴച്ച് ക്രൂരമായി മർദിച്ചത്.അതുകൊണ്ടും തീരാതെ കെ എസ് യു വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലുകളിലും റെന്റിന് താമസിക്കുന്ന വീടുകളും കേന്ദ്രീകരിച്ച് തെരഞ്ഞു പിടിച്ച് പുറത്ത് നിന്നുള്ള ഗുണ്ടകൾ ആക്രമിച്ചു. ആദ്യം ഭീഷണി പിന്നീട് ആളെ കൂട്ടി വന്ന് അത് സംഘർഷത്തിലേക്ക് കലാശിച്ചു. എന്നിട്ടും ആശുപത്രിക്ക് പുറത്തും വീണ്ടും ഗുണ്ടകൾ അക്രമണങ്ങൾക്കായി മുതിർന്നു. ഇതിനെതിരെ ശക്‌തമായ പ്രതിഷേധിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
തിരുവനന്തപുരം ലോ കോളജിലെ സംഘർഷവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ പരാതിയിൽ 8 പേർക്ക് എതിരെ കൂടി പൊലീസ് കേസ് എടുത്തു. എട്ടുപേരും എസ്എഫ്ഐ പ്രവർത്തകരാണ്. എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചു എന്ന പരാതിയിൽ കെ.എസ്.യു പ്രവർത്തകർക്ക് എതിരെയും കേസ് എടുത്തിരുന്നു. അക്രമിച്ചതിനും വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനുമാണ് പുതിയതായി കേസ് എടുത്തിരിക്കുന്നത്. അക്രമിക്കപെട്ട കെ.എസ്.യു നേതാവ് സഫീനയുടെ മൊഴിയെടുത്തു. സഫീനയെ അക്രമിച്ചതിനു കേസ് നേരത്തെ എടുത്തിട്ടുണ്ട്. സംഭവത്തിൽ കെഎസ് യൂ യൂണിറ്റ് പ്രസിഡണ്ടായ സഫ്ന അടക്കം രണ്ടുപേർക്കാണ് പരുക്കേറ്റത്.
Discussion about this post