അഹമ്മദാബാദ്: ദേശീയ ഗെയിംസില്‍ തുഴച്ചില്‍ ഇനത്തില്‍ കേരളത്തിന് വീണ്ടും ഇരട്ട സ്വര്‍ണം. വനിതകളുടെ കനോയിങ്ങിലും കയാക്കിങ്ങിലും കേരളം സ്വര്‍ണം നേടി. വനിതകളുടെ 200 മീറ്റര്‍ സിംഗിള്‍ കയാക്കിങ്ങിലും കനോയിങ്ങിലുമാണ് സ്വര്‍ണനേട്ടം. പാര്‍വതിയും മേഘ പ്രദീപുമാണ് സ്വര്‍ണം നേടിയത്.
തുഴച്ചിലില്‍ മികച്ച പ്രകടനമാണ് കേരളം ഇതുവരെ പുറത്തെടുത്തത്. തിങ്കളാഴ്ചയും തുഴച്ചിലില്‍ കേരളം രണ്ട് സ്വര്‍ണം നേടിയിരുന്നു. വനിതാ വിഭാഗം 500 മീറ്റര്‍ ഡബിള്‍സ് കനോയിങ്ങ് ടു വിഭാഗത്തില്‍ മേഘ പ്രദീപ്, അക്ഷയ സുനില്‍ സഖ്യവും കയാക്കിങ് ഫോര്‍ വിഭാഗത്തില്‍ ട്രീസ ജേക്കബ്, ശ്രീലക്ഷ്മി, പാര്‍വതി, അലീന ബിജു എന്നിവരടങ്ങിയ ടീമും സ്വര്‍ണം നേടിയിരുന്നു. ഗെയിംസില്‍ കേരളത്തിന്റെ ആകെ സ്വര്‍ണമെഡലുകളുടെ എണ്ണം 21 ആയി.
Discussion about this post