പയ്യോളി: പെൻഷൻ പരിഷ്കരണ കുടിശ്ശിക, ക്ഷാമാശ്വാസ കുടിശ്ശിക എന്നിവ ഒറ്റത്തവണയായി ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് കമ്മിറ്റി യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപെട്ടു.
പ്രസിഡൻ്റ് ടി കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗവും കോർപ്പറേഷൻ സെൻട്രൽ ബ്ലോക്ക് മുൻ സെക്രട്ടറിയുമായ വർഗീസ് മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി പി നാണു മാസ്റ്റർ, എം എ വിജയൻ, സംസ്ഥാന കൗൺസിലർമാരായ കെ പത്മനാഭൻ, എ കേളപ്പൻ നായർ, സെക്രട്ടറി എൻ കെ ബാലകൃഷ്ണൻ, ട്രഷറർ എം എം കരുണാകരൻ, കെ ശശിധരൻ പ്രസംഗിച്ചു.
Discussion about this post