
വടകര: സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിൽ ചേരാൻ സാധിക്കാതെ പോയ 60 വയസ്സ് കഴിഞ്ഞ മുഴുവൻ കലാകാരൻമാർക്കും പെൻഷൻ അനുവദിക്കണമെന്ന് കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) കോഴിക്കോട് ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
കൺവെൻഷൻ സി ഐ ടി യു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്തു.

വടകര ചെത്ത് തൊഴിലാളി യൂനിയൻ ഹാളിൽ നടന്ന കൺവെൻഷനിൽ ഡോ. യു ഹേമന്ദ് കുമാർ, വിനു നീലേരി, മുഹമ്മദ് പേരാമ്പ്ര, വേണു കക്കട്ടിൽ, രാജേന്ദ്രൻ മടവൂർ,
ജയൻ മൂരാട്, സന്തോഷ് പാലക്കട, ആംസിസ് മുഹമ്മദ് പ്രസംഗിച്ചു.

ഭാരവാഹികളായി സന്തോഷ് പാലക്കട (പ്രസിഡന്റ്), ജയൻ മൂരാട് (സെക്രട്ടറി), കെ കെ ഇന്ദിര, ദേവദാസ് പേരാമ്പ്ര (വൈസ് പ്രസിഡൻ്റുമാർ), ആംസിസ് മുഹമ്മദ്, എം എ നാസർ (ജോ. സെക്രട്ടറിമാർ), വിജയൻ മലാപ്പറമ്പ്
(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.


Discussion about this post