കൊച്ചി: കൊച്ചി നഗരത്തിലെ റോഡുകൾ തകർന്നതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡുകൾ തകർന്നതിൽ കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പും ഉത്തരവാദികളാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പശവെച്ചാണോ റോഡുകൾ ഒട്ടിക്കുന്നതെന്ന് ഹൈക്കോടതി പരിഹസിക്കുകയും ചെയ്തു
നഗരത്തിലെ നടപ്പാതകൾ തകർന്നുകിടക്കുന്നതിലും കോടതി വിമർശനമുന്നയിച്ചു. കാൽനടയാത്രക്കാർ അപകടത്തിൽപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കൊച്ചി കോർപ്പറേഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇത്തരത്തിൽ രൂക്ഷവിമർശനം നടത്തിയത്.
പ്രാഥമികമായ ഉത്തരവാദിത്വം എഞ്ചിനീയർമാർക്കാണെന്നും അവരെ വിളിച്ചുവരുത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. നഗരത്തിലെ പ്രധാനപ്പെട്ട പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ടാർ ചെയ്ത് അധികം വൈകാതെ റോഡുകൾ പൊളിയുന്നു. പശവെച്ചാണോ റോഡുകൾ ഒട്ടിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.
Discussion about this post