പയ്യോളി: പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുട ക്രൂരമായ നടപടിഅവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കേരള പ്രവാസി സംഘം പയ്യോളി ഏരിയാ സമ്മേളനംആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റി അംഗം ഷാഫിജ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം മഞ്ഞക്കുളം നാരായണൻ, എൻ എം ടി അബ്ദുള്ള കുട്ടി, സാലിഹ്കോയ, ഭാനുമതി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജില്ലാ പ്രസിഡന്റ് എം. സുരേന്ദ്രൻ സംഘടനറിപ്പോർട്ട്അവതരിപ്പിച്ചു. വി വി സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ഭാരവാഹികളായി വി വി സുരേഷ് (പ്രസിഡന്റ്), എസ് പി രമേശൻ (സെക്രട്ടറി), സാലിഹ് കോയ(ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
Discussion about this post