പയ്യോളി: കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് സമ്മേളനം പയ്യോളി സർവ്വീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ പി ഗോപാലൻ നഗറിൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു
താലൂക്ക് പ്രസിഡണ്ടും പയ്യോളി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടുമായ പുനത്തിൽ ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അരവിന്ദൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
താലൂക്ക് കമ്മിറ്റി സെക്രട്ടറി ഉള്ളൂർ ദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം പി രഘുനാഥ് പ്രസംഗിച്ചു.
ചിത്രങ്ങൾ: സുരേന്ദ്രൻ പയ്യോളി
Discussion about this post