പയ്യോളി: കേരള മോട്ടർ എംപ്ലോയീസ് അസോസിയേഷൻ (ഐ എൻ ടി യു സി) പയ്യോളി യുണിറ്റ് വാർഷിക ജനറൽ ബോഡിയും തിരഞ്ഞെടുപ്പും നടന്നു. മേഖലാ പ്രസിഡൻ്റ് കെ ടി വിനോദ് ഉദ്ഘാടനം ചെയ്തു. പി ടി കെ ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.

അക്ഷയ് ബാബു, വി കെ സായി രാജേന്ദ്രൻ, എസ് ധനേഷ്, റഹിം ഇരിങ്ങത്ത്, സജീഷ് കോമത്ത്, യതീഷ് പെരിങ്ങാട് പ്രസംഗിച്ചു. ടി ടി സോമൻ സ്വാഗതവും ടി ബാബു നന്ദിയും പറഞ്ഞു.

ഭാരവാഹികളായി പി ടി കെ ഗോവിന്ദൻ (പ്രസിഡന്റ്), ടി ടി സോമൻ (ജനറൽ സെക്രട്ടറി), വി കെ സായി രാജേന്ദ്രൻ (വർക്കിങ് പ്രസിഡന്റ്), റഹീം ഇരിങ്ങത്ത് (ട്രഷറർ), ടി ബാബു, യതീഷ് പെരിങ്ങാട് (വൈസ് പ്രസിഡന്റുമാർ), രതീഷ് കോറോത്ത്, സജീഷ് കോമത്ത് (ജോയിന്റ് സെക്രട്ടറിമാർ), കെ കെ ചന്ദ്രൻ, ടി സി ജി ഗംഗാധരൻ, എസ് ധനേഷ് (എക്സിക്യൂട്ടീവ് മെമ്പർമാർ) എന്നിവരെ തിരഞ്ഞെടുത്തു.

Discussion about this post