
ആലപ്പുഴ: കേരളത്തിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കുമ്പോൾ ഒരു ലാബോറട്ടറിയും അടച്ചുപൂട്ടുകയോ ഒരു ടെക്നീഷ്യന്റെ പോലും തൊഴിൽ നഷ്ടപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന് കേരളാ മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

കേരളത്തിലെ ലബോറട്ടറികളിൽ സർക്കാർ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന മിനിമം വേതന നിരക്ക് അശാസ്ത്രീയമാണ്. ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ കുറിച്ച് സർക്കാർ പഠനം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.



അസോസിയേഷൻ ഭാരവാഹികളായി എസ് വിജയൻ പിള്ള (സംസ്ഥാന പ്രസിഡന്റ്), പി കെ രജീഷ് കുമാർ (ജനറൽ സെക്രട്ടറി), ആർ ജോയ്ദാസ് (ട്രഷറർ), ഷാജി പുഴക്കൂൽ, കെ എസ് ഷാജു, ഡോ. സുരേഷ് കുമാർ, ഐ സി ചെറിയാൻ (വൈസ് പ്രസി.മാർ), അബ്ദുൾ മുനീർ, സോജി സിറിയക്, നൗഷാദ് മേത്തർ, സൈനുൽ ആബിദീൻ (സെക്രട്ടറിമാർ) എന്നിവരെ ആലപ്പുഴയിൽ സമാപിച്ച സമ്മേളനം തെരഞ്ഞെടുത്തു.

Discussion about this post