കൊയിലാണ്ടി: കേരളീയ പട്ടിക ജന സമാജം കോഴിക്കോട് ജില്ലാ കമ്മിറ്റി മഹാത്മാ അയ്യങ്കാളി ചരമദിനം ആചാരിച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് ഛായാപടത്തിൽ പുഷ്പാഞ്ജലിയും തുടർന്ന് അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി നിർമ്മല്ലൂർ ബാലൻ ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് എം എം ശ്രീധരൻ അധ്യക്ഷത വഹിച്ചു. ‘അയ്യങ്കാളി നവോത്ഥാന നായകൻ’ വിഷയത്തെ അടിസ്ഥാനക്കി സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ബി നടേരി പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടേറി വിജയൻ കാവുംവട്ടം, ടി വി പവിത്രൻ, കെ സരോജിനി, കെ സതീശൻ, എ ടി ശിവാദസ് പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി കെ എം ശശി സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് പി ടി ഉദയൻ നന്ദിയും പറഞ്ഞു.
Discussion about this post