

കൊയിലാണ്ടി: കേരള ഗവ നഴ്സസ് അസോസിയേഷൻ 65-ാമത് കോഴിക്കോട് ജില്ലാ സമ്മേളനം സപ്തംബർ 26, 27 തിയതികളിൽ കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സമ്മേളനത്തിൽ ജില്ലയിലെ 7 ഏരിയകളിൽ നിന്നും 300 പ്രതിനിധികളാണ് പങ്കെടുക്കുക. 26 ന് രാവിലെ 9 മണിക്ക് തുടങ്ങുന്ന കൗൺസിൽ സമ്മേളനം സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പി ഷീന ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന യാത്രയയപ്പ് യോഗം ഉദ്ഘാടനം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ കെ ലതിക നിർവഹിക്കും. സംഘടനയുടെ വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ച ശേഷം ചർച്ച നടക്കും.

തുടർന്ന് 27 ന് രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡൻ്റ് പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾക്ക് തുടക്കമാവും. സമ്മേളനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീലയും ഉച്ചയ്ക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് സി ടി നുസൈബയും ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 4 ന് ടൗൺ ഹാൾ പരിസരത്ത് നിന്നും ആരംഭിക്കുന്ന പ്രകടനത്തിൽ നൂറു കണക്കിന് ശുഭ്ര വസ്ത്ര ധാരികളായ നഴ്സുമാർ അണിനിരക്കും. ബസ്സ് സ്റ്റാൻ്റിന് സമീപം തയ്യാറാക്കിയ പ്രത്യേക വേദിയിൽ വെച്ച് നടക്കുന്ന പൊതു സമ്മേളനം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡൻ്റും എം എൽ എ യുമായ ടിപി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ലിൻ്റോ ജോസഫ് എം എൽ എ, കെ കെ ലതിക എന്നിവർ പങ്കെടുക്കും.

സംഘടനയുടെ 65 -ാമത് സംസ്ഥാന സമ്മേളനം നവംബർ 13,14,15 തിയ്യതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്നതിൻ്റെ മുന്നോടിയായാണ്
കോഴിക്കോട് ജില്ലാ സമ്മേളനം.

വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം വൈസ് ചെയർമാൻ സി അശ്വിനി ദേവ്, ജന. കൺവീനർ എൻ വി അനൂപ്, ജില്ല സെക്രട്ടറി എ ബിന്ദു, പ്രസിഡന്റ്വി പി സ്മിത, ട്രഷറർ പി റെജിന, ഏരിയ സെക്രട്ടറി എം അമൽഗീത് എന്നിവർ പങ്കെടുത്തു.

Discussion about this post