കൊച്ചി : സംസ്ഥാനത്തെ സ്വർണവില പ്രതീക്ഷ നൽകി താഴേക്കിറങ്ങുകയാണ്. മാർച്ച് 20ന് 66,480 രൂപയെന്ന സർവ്വകാല റെക്കോർഡിലെത്തിയ വില പിന്നീടുള്ള ദിവസങ്ങളിൽ നേരിയ കുറവുകൾ രേഖപ്പെടുത്തി പ്രതീക്ഷ നൽകിയിരുന്നു.
കഴിഞ്ഞ രണ്ട് ദിവസം ഒരേ വിലയിലാണ് വ്യാപരം നടന്നിരുന്നത്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 65,720 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുക. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 8215 രൂപയായി കുറഞ്ഞു. സാമ്പത്തിക വർഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാൽ സ്വർണവിലയിലെ ചാഞ്ചാട്ടങ്ങളെ ആശങ്കയോടെയാണ് ആഭരണപ്രേമികൾ കാണുന്നത്.
അതേസമയം വെള്ളി വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. 109.90 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്. 1,09,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്.
ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
Discussion about this post