കൊയിലാണ്ടി : ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കായിക വിദ്യാഭ്യാസ പരിപാടിയായ കേപ് ന് തുടക്കമായി. പ്രശസ്ത സ്പോർട്സ് ലേഖകനായ കമാൽ വരദൂർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല എം ജെഴ്സി പ്രകാശനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ സന്ധ്യാ ഷിബു, വി കെ അബ്ദുൽ ഹാരിസ്, വാർഡ് മെമ്പർ സജിത ഷെറി. ആസൂത്രണ സമിതി അംഗമായ ശശിധരൻ ചെറുര്, എ ആർ ഷമീർ തുടങ്ങിയവർ പ്രസംഗിച്ചു.
സതീഷ് കുമാർ പി പി സ്വാഗതവും വി അരവിന്ദൻ നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന തെരെഞ്ഞെടുക്കപ്പെട്ട യുപി തലം വരെയുള്ള വിദ്യാർത്ഥികൾക്കുള്ള കായിക പരിശീലനമാണ് കേപ്
Discussion about this post