കൊയിലാണ്ടി: മുനമ്പത്ത് -കാപ്പാട് കേളി വാർഷിക ജനറൽ ബോഡി യോഗവും ഉപഹാര സമർപ്പണവും സ്നേഹതീരത്തിൽ വെച്ച് നടന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.

കേളി മുനമ്പത്ത് കർമ്മ ശ്രേഷ്ഠ പുരസ്കാരം -2022 രാജൻ എം കാപ്പാടിന് കൈമാറി. മദ്ധ്യപ്രദേശിൽ വെച്ച് നടന്ന നാഷണൽ എം എം എ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത മെഡൽ നേടിയ സി പി ഹനീഫ, കേരള പോലീസിൽ സിവിൽ പോലീസ് ഓഫീസറായി ജോലി ലഭിച്ച നിതിൻ താവണ്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

അത്തോളി ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. അശോകൻ കോട്ട്, എം രതീഷ്, രാജൻ എം കാപ്പാട് , സി പി ഹനീഫ, ടി നിതിൻ പ്രസംഗിച്ചു. ഷിബിൽ രാജ് താവണ്ടി സ്വാഗതം പറഞ്ഞു.

Discussion about this post