പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട നാളെ നടക്കും. കാലത്ത് ഗണപതിഹോമം ഏഴുമണിക്ക് കാഴ്ച ശീവേലി 10 30 ന് അക്ഷര ശ്ലോക സദസ്സ് 11 മണിക്ക് വലിയ വട്ടളം പായസം നിവേദത്തോടെയുള്ള ഉച്ചപൂജ 12ന് പ്രസാദ സദ്യ.
വൈകിട്ട് നാലിന് പള്ളിമഞ്ചൽ വരവ് തിരുവായുധം വരവ് നിലക്കളി വരവ് വൈകിട്ട് 4 30ന് കാഴ്ച ശീവേലി രാത്രി 8:00 മണിക്ക് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പും തുടർന്ന് വിളക്കെന്നെഴുന്നള്ളിപ്പും നടക്കും.
വൈകിട്ട് ആറിന് അമ്മയെ കൃഷ്ണൻ നമ്പ്യാരുടെ ഭരതനാട്യം, 6 30ന് ഭക്തിഗാനസുധ എന്നീ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ചയാണ് ആറാട്ട്.
Discussion about this post